കൂടുതല്‍ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 

ദില്ലി: കൂടുതല്‍ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ രാജ്യന്തര ടൂറിസം ഫെസ്റ്റ്വല്ലിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫെസ്റ്റിവല്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. 

ദില്ലിയിലെ ചെങ്കോട്ട ഡാല്മിയ ഗ്രൂപ്പിന് കൈമാറിയതിന് സമാനമായി കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്ക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ആഗോള , ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുമെന്നാണ് വാദം. 

രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരവും, കലകളും, പ്രാദേശിക രുചികളും എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് രാജ്യാന്തര ടൂറിസം മേളയുടെ ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേളയില്‍ പങ്കെടുക്കുന്നു. ടൂറിസം മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയാണ് മേളയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.