ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നു. ഇന്ന് അഞ്ച് മണി വരെ സന്നിധാനത്ത് എത്തിയത് 42,425 തീര്‍ത്ഥാടകരാണ്. 

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നു. ഇന്ന് അഞ്ച് മണി വരെ സന്നിധാനത്ത് എത്തിയത് 42,425 തീര്‍ത്ഥാടകരാണ്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ഇന്നാണ്. ഈ മാസം 23ന് 41,500 തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു.

അതേസമയം, നിരോധനജ്ഞയുടെ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കുമെന്നാണ് സൂചന.