Asianet News MalayalamAsianet News Malayalam

പ്രതിഷേധങ്ങള്‍ക്ക് സാധ്യത; മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. 

More police will be deployed in pullumedu
Author
Pullumedu, First Published Jan 4, 2019, 6:22 PM IST

പത്തനംതിട്ട: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. 

എന്നാൽ ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി വിന്യസിക്കും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെല്ലാം വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മകരവിളക്കിനായി പുല്ലുമേട്ടിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ശബരിമല സ്പെഷ്യൽ ഓഫീസർ വിളിച്ച അവലോകനയോഗത്തിൽ വിലയിരുത്തലുണ്ടായി.

Follow Us:
Download App:
  • android
  • ios