ധാക്ക: മ്യാന്‍മറില്‍ ഓരോ ആഴ്ചയും പതിനായിരത്തിലധികം റോഹിംഗ്യന്‍ കുട്ടികള്‍ തെരുവിലേക്ക് എത്തുന്നതായി യൂണിസെഫിന്‍റെ റിപ്പോര്‍ട്ട്. ഈ കുട്ടികളില്‍ അ‍ഞ്ചിലൊരാള്‍ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്നുണ്ടെന്നും മൂന്നരലക്ഷം കുട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ടെന്നും യൂണിസെഫ് സ്ഥിരീകരിക്കുന്നു

ബംഗ്ലാദേശില്‍ സൈന്യത്തില്‍ നിന്ന് നേരിടുന്നതിനേക്കാള്‍ കൊടിയ പീഢനമാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ റോഹിംഗ്യകള്‍ നേരിടുന്നതെന്ന വിവരമാണ് യൂണിസെഫ് പുറത്തുവിടുന്നത്. യൂണിസെഫിന്‍റെ കണക്കുകളനുസരിച്ച് ഓരോ ആഴ്ചയും പന്ത്രണ്ടായിരം റോഹ്യംഗിയന്‍ കുട്ടികള്‍ തെരുവിലേക്കെത്തുന്നുണ്ട്. 

ഇവരില്‍ തൊണ്ണൂറ് ശതമാനത്തിലേറെ പേരും കൊടിയ ദുരിത്തിലേക്കാണ് എത്തിച്ചേരുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചികിത്സയും കിട്ടാതെ ഭൂരിഭാഗം പേരും മരണത്തെ മുഖാമുഖം കാണുകയാണെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു. കുട്ടികളില്‍ അഞ്ചിലൊരാള്‍ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്നുണ്ടെന്നും യൂണിസെഫിന് വേണ്ടി പഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍ സൈമോണ്‍ ഇന്‍ഗ്രാം വ്യക്തമാക്കി. 

മൂന്നര ലക്ഷത്തോളം കുട്ടികളാണ് ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ളത്. റോഹ്യംഗ്യന്‍ പ്രശ്നം ഇപ്പോഴഉും പരിഹാരമില്ലാതെ തുടരുന്നതിനിടയിലാണ് ഗുരുതരമായി റിപ്പോര്‍ട്ട് യൂണിസെഫ് പുറത്തുവിട്ടിരിക്കുന്നത്.