Asianet News MalayalamAsianet News Malayalam

പശുവിനെ കൊന്നെന്ന നുണയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

  • സംഭവം മൂടിവയ്ക്കാനാണ് പൊലീസ് ശ്രമമെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍
more visuals out of lynching in up

ദില്ലി: പശുവിനെ കൊന്നെന്ന നുണ പ്രചരണത്തിന്‍റെ പേരിൽ  ഉത്തർപ്രദേശിൽ 45കാരനെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. എന്നാല്‍ സംഭവം മൂടിവയ്ക്കാനാണ് പൊലീസ് ശ്രമമെന്ന് കൊല്ലപ്പെട്ട ഖാസിമിന്റെ ബന്ധുക്കൾ ആരോപിച്ചു. 

പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ചാണ് ഖാസിമിനെയും 65കാരനെ സമായുദ്ദീനെയും ഹാപൂരിൽ ആൾക്കൂട്ടം തല്ലിച്ചതച്ചെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കൊല്ലപ്പെട്ട ഖാസിമിനെ ആളുകൾ വലിച്ചിഴക്കുമ്പോൾ നോക്കിനിൽക്കുന്ന പൊലീസുകാരുടെ ചിത്രവും പുറത്തു വന്നിരുന്നു. ആക്രമണം വഴി തര്‍ക്കത്തെ തുടര്‍ന്നെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. 

സംഭവം വിവാദമായതോടെ പശുവിനെ കൊന്നെന്ന നുണ പ്രചരണത്തിന്‍റെ പേരിലാണ് ആക്രമണമെന്ന പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഖാസിമിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടു പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത് 
 

Follow Us:
Download App:
  • android
  • ios