ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ജനിച്ച ആണ്‍കുഞ്ഞിനെയാണ് വേണ്ടെന്ന് മാതാവും ബന്ധുക്കളും തീരുമാനിച്ചത്.
ആലപ്പുഴ: ജന്മം നല്കിയ കുട്ടിയെ വേണ്ടന്ന് അമ്മയും ബന്ധുക്കളും. ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് ഇന്ന് പുലര്ച്ചെ ജനിച്ച ആണ്കുഞ്ഞിനെയാണ് വേണ്ടെന്ന് മാതാവും ബന്ധുക്കളും തീരുമാനിച്ചത്. സംഭവം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചതിനെ തുടര്ന്ന് സൂപ്രണ്ട് കലക്ടറെ വ്യാഴാഴ്ച വിവരമറിയിച്ചു. തുടര്ന്ന് ശിശുക്ഷേമസമിതിയുമായി ആലോചിച്ച് നാളെ തീരുമാനമെടുക്കുമെന്നാണ് വിവരം. കുട്ടി ന്യൂ ബോണ് വിഭാഗത്തിലാണുള്ളത്. കുടുംബത്തിന്റെ സ്വകാര്യത സൂക്ഷിക്കേണ്ടതു കൊണ്ട് മറ്റ് വിവരങ്ങള് പുറത്തുവിടാന് കഴിയില്ലെന്ന് മെഡിക്കല് കോളജ് സൂപ്രണ്ട് പറഞ്ഞു.
