ഇടുക്കി: ഇടുക്കി മുരിക്കാട്ടുകുടിയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടത്തിന്‍ കരയിൽ ബിനുവിന്റെ ഭാര്യ സന്ധ്യയെ ആണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. വെളുത്ത കുഞ്ഞായതിനാൽ ഭർത്താവിന് സംശയം തോന്നുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് സന്ധ്യ പൊലീസിനോട് പറഞ്ഞു.
മരിച്ച നിലയിലാണ് വ്യാഴാഴ്ച കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിൽ കൊണ്ടു വന്നത്. കുഞ്ഞിന്റെ കഴുത്തിനു മുൻ ഭാഗത്ത് ചരടു കൊണ്ടു മുറുക്കിയതു പോലുള്ള പാടും രക്തക്കറയും കണ്ടുതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. സംഭവ സമയത്ത് സന്ധ്യയും ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതേത്തുടർന്നാണ് സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പലതവണ ചോദ്യം ചെയ്തതിനു ശേഷം രാത്രിയോടെയാണ് സന്ധ്യ കുറ്റം സമ്മതിച്ചത്. കുട്ടി മരിച്ച വിവരം അറിയിച്ച ആശാ വർക്കറോട് തിനക്കിഷ്ടമല്ലാത്ത കുട്ടിയായതിനാൽ കൊലപ്പെടുത്തിയതാണെന്ന് സന്ധ്യ പറഞ്ഞതും കേസ്സിൽ വഴിത്തിരിവായി. മുമ്പ് പല സ്ഥലത്ത് ഹോം നഴ്സായി സന്ധ്യ ജോലി ചെയ്തിട്ടുണ്ട്. പത്തു വർഷത്തിനു ശേഷം ഇവർക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയാണിത്. നേർത്ത ചരടോ തുണിയെ ഉപയിഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോട്ടത്തിലും വ്യക്തമായി. വീട്ടിലുണ്ടായിരുന്ന തുണി കഴുത്തിൽ മുറുക്കിയാണ് കൊന്നതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
