ഇന്‍ഡോര്‍: കാബേജ് കറി കഴിച്ച അമ്മയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു സംഭവം. അഫ്‌സാന്‍ ഇമാം (36) മകള്‍ ആംന(15) എന്നിവരാണ് കാബേജ് കറി കഴിച്ചതു മൂലം ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കാബേജ് കറിയോടൊപ്പം അബദ്ധത്തില്‍ പാമ്പിനെ കറിവച്ചതാണ് ഇവര്‍ക്ക് വിനയായത്. 

കാബേജ് കഴിക്കുന്നതിനിടയില്‍ രുചി വ്യത്യാസം തോന്നി പരിശോധിച്ചപ്പോഴാണു പാമ്പിന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഇരുവരുടെയും സ്ഥിതി സാധാരണ നിലയിലെന്നും പരിശോധിക്കുന്ന ഡോക്ടര്‍ പറഞ്ഞു. പാമ്പിന്‍ വിഷം ഇവരുടെ ശരീരത്തില്‍ ബാധിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.