കാണ്‍പൂര്‍: അര്‍ബുദം ബാധിച്ച മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്രപതി രാംനാഥ് കോവിന്ദിന് അമ്മയുടെ കത്ത്. മകനെ ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ ധയാവധം വേണമെന്നാണ് അമ്മ ജാനകിയുടെ ആവശ്യം. രാഷ്ട്രപതിക്ക് പുറമെ ഉപമുഖ്യമന്ത്രി, എംഎല്‍എ, ജില്ലാ മജിസ്ട്രേറ്റ്, കലക്ടര്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. 

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമനുവദിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ നിലിമ കടിയാര്‍ മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന് കത്തയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് 14ന് അയച്ച കത്തിന് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. രാഷ്രപതി കാണ്‍പൂരില്‍ എത്തുമ്പോള്‍ നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിക്കാനുള്ള ശ്രമത്തിലാണ് ജാനകിയിപ്പോള്‍.

Scroll to load tweet…