കൊല്ലം: കൊട്ടാരക്കരക്കടുത്ത് കടയ്ക്കലില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു. കടയ്ക്കല്‍ സ്വദേശി 65 കാരിയായ രാധ ആണ് മരിച്ചത്. മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
രാധ ഒറ്റക്കായിരുന്നു താമസം. രണ്ട് ദിവസം മുന്പ് വീട്ടിലെത്തിയ സന്തോഷ് അമ്മയെ മര്‍ദിച്ചിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ മരുമകള്‍ മഞ്ജുവാണ് അവശയായ നിലയില്‍ രാധയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് രാധ മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാകുന്നത്.

ഇതിന് മുമ്പ് പലപ്പോഴും ഇയാള്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മകനെതിരെ അമ്മ മൊഴി കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. രാധയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. സന്തോഷ് ഏകമകനാണ്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.