തിരുവനന്തപുരം: സംശയത്തിന്‍റെ പേരില്‍ അമ്മയെ കൊലപ്പെടുത്തി ശവശരീരം ചുട്ട അക്ഷയ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരം അമ്പലമുക്കില്‍ അമ്മയെ വീട്ടുവളപ്പില്‍ ഇട്ടു കത്തിച്ച ശേഷം അന്നു രാത്രി വീട്ടില്‍ സമാധാനത്തോടെ കിടന്ന് ഉറങ്ങിയെന്ന് പോലീസിനോട് സമ്മതിച്ച അക്ഷയ് പക്ഷെ ജയിലില്‍ വളരെ വൈകാരികമായാണ് പ്രവര്‍ത്തിക്കുന്നത്.
ഞാനല്ല അതു ചെയ്തത്, ഞാന്‍ നിരപാരാധിയാണ് എന്നെ വിശ്വസിക്കണം എന്നാണ് ജയിലില്‍ എത്തിയ അക്ഷയ് പറയുന്നത്. ആദ്യ ദിവസം പുതിയതായി ജയിലിലെത്തിയവരുടെ മുമ്പിലും പിന്നീട് രണ്ടാം നമ്പര്‍ സെല്ലിലും അക്ഷയ് തന്‍റെ കരച്ചിലും പറച്ചിലും തുടര്‍ന്നു. അമ്മയുടെ മരണത്തിനു ശേഷം നാട്ടില്‍ എത്തിയ അക്ഷയുടെ പിതാവ് മോനെ നിന്നേയും എനിക്കു നഷ്ടപ്പെട്ടല്ലോ എന്നു പറഞ്ഞു വിഷമിച്ചതും അക്ഷയ് സഹതടവുകരോടു പറഞ്ഞ് വിഷമിക്കുന്നുണ്ട്.
ഇക്കാര്യം ഓര്‍ത്ത് ഓര്‍ത്ത് അക്ഷയ് വിതുമ്പുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ചില തടവുകാരും ചില ഉദ്യേസ്ഥരും ആശ്വാസവാക്കുകള്‍ പറഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ അക്ഷയ് പൊട്ടിത്തെറിച്ചു എന്നും പറയുന്നു. ഇപ്പോള്‍ തെളിവെടുപ്പിനായ് അക്ഷയ് പോലീസ് കസ്റ്റഡിയിലാണ്.
