കാസര്‍ഗോഡ് പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു
കാസര്ഗോഡ്:ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. കാസര്ഗോഡ് എരിയാല് വെള്ളീരിലെ നസീമയാണ് മകള് ഷംനയെ കിണറ്റിലെറിഞ്ഞു കൊന്നത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പറയുന്നു. വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. നസീമയെ പൊലീസ് അറസ്റ്റ് ചെയ്തു.
