ദില്ലി: കൂട്ടബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതിയുടെ സാഹസികത. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടിയാണ് യുവതി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദില്ലിയിലെ പാണ്ഡവ് നഗര്‍ ഏരിയയില്‍ തിങ്കളാഴ്ച രാവിലെയാണ് അന്ത്യന്തം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. 26കാരിയായ യുവതിയെ കാമുകന്‍ പാര്‍ട്ടിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്വന്തം ഫ്‌ളാറ്റിലെത്തിച്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പം ലൈംഗിക അതിക്രമത്തിമ് വിധേയാക്കുകയായിരുന്നു. 

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. നഗരത്തിലെ വിവിധ കോള്‍സെന്ററുകളില്‍ ജോലി ചെയ്യുന്ന ലക്‌ക്ഷേ ഭല്ല, വികാസ് കുമാര്‍, നവീന്‍, സ്വരിത്, പ്രതീക് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാലു പേര്‍ നോയ്ഡയിലെ കോള്‍ സെന്ററിലും സ്വരിത് ടെക് മഹീന്ദ്രയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നയാളുമാണ്. 

ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട ബലാത്സംഗത്തിനൊടുവിലായിരുന്നു യുവതി അപ്രതീക്ഷിതമായി ബാല്‍ക്കെണിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട അതേ നിലയില്‍ പൂര്‍ണ്ണ നഗ്നയായി തെരുവിലൂടെ അലഞ്ഞിട്ടും ഇവരുടെ രക്ഷയ്ക്ക് ആരും എത്തിയില്ലെന്നും ഒടുവില്‍ ഒരു ഓട്ടോക്കാരന്‍ ഇവരെ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വിടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.