വണ്ണപ്പുറം: കാമുകനൊപ്പം നടുവിട്ട വീട്ടമ്മയെയും രണ്ട് മക്കളെയും കാളിയാര്‍ പോലീസ് ആന്ധ്രയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ മാസം 28ന് വണ്ണപ്പുറത്തെ വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെയയാണ് കണ്ടെത്തിയത്. ഇവരുടെ എട്ടും അഞ്ചും വയസുള്ള മക്കളെയും അമ്മയ്‌ക്കൊപ്പം കണ്ടെത്തി.

എന്നാല്‍ തനിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് വീട്ടമ്മ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ അവരുടെ താല്‍പ്പര്യ പ്രകാരം കാമുകനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. കുട്ടികളെ പിതാവിനൊപ്പം അയച്ചു. തൊടുപുഴയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട വ്യക്തിയുമായാണ് വീട്ടമ്മ മുങ്ങിയത്. 

ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ ആന്ധ്രയില്‍ നിന്നും കണ്ടെത്തിയത്. ഇവര്‍ ആന്ധ്രയിലെ ഒരു എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്.