കിണറ്റില്‍ വീണ മകനെ അമ്മ സാഹസികമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് നാടകീയമായ സംഭവം നടന്നത്
മൂവാറ്റുപുഴ : കിണറ്റില് വീണ മകനെ അമ്മ സാഹസികമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ ആയവന കാലാമ്പൂര് സിദ്ധന്പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് നാടകീയമായ സംഭവം നടന്നത്. ഈ കോളനിയിലെ താമസക്കാരായ ബിജുവിന്റെയും മിനിയുടെയും മകന് എട്ടു വയസ്സുള്ള അലനാണ് കളിക്കുന്നതിനിടെ നാല്പ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കുട്ടിയുടെ നിലവിളി കേട്ട് കിണറ്റിന് കരയില് എത്തിയ അമ്മ മിനി മകന് കിണറ്റില് നിന്നും നിലവിളിക്കുന്നത് കേട്ടതോടെ ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടി.

വെള്ളത്തില് മുങ്ങിപോകുമായിരുന്ന കുട്ടിയെ തന്റെ കയ്യില് കോരിയെടുത്തു. മുങ്ങിത്താഴാതിരിക്കാന് അമ്മ ഒരു മണിക്കൂറോളം കുഞ്ഞിനെ തന്റെ കയ്യില് ഉയര്ത്തിപ്പിടിച്ചു. കിണറ്റില് മിനിയുടെ അരയ്ക്കൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.
നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് സ്ഥലത്തെത്തിയ ഫയര് ആന്റ് റെസ്ക്യൂ അമ്മയേയും കുഞ്ഞിനേയും വലയും ഏണിയും ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചത്. അമ്മയേയും കുട്ടിയേയും മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
