പുലിയുടെ ആക്രമണം പുലിയെ അടിച്ചോടിച്ച് സ്ത്രീ

പൊള്ളാച്ചി:മകളെ ആക്രമിച്ച പുലിയെ സ്ത്രീ അടിച്ചോടിച്ചു. തമിഴ്നാട്ടിലെ വാല്‍പാറയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറക് വശത്ത് നിന്ന് വിറകുപെറുക്കുകയായിരുന്നു മകള്‍ സത്യയും മുത്തുലക്ഷ്മിയും. മകളുടെ മുകളിലേക്ക് ചാടി വീണ പുലി കഴുത്തിന് കടിച്ച് പിടിച്ച് വലിച്ച് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് മുത്തുലക്ഷ്മി വിറകെടുത്ത് പുലിയെ തിരിച്ചടിക്കുകയായിരുന്നു. കനത്ത പ്രഹരമേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്ക് പറ്റിയ പെണ്‍കുട്ടിയെ പൊള്ളാച്ചി ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.