ഗാസിയാബാദ്: നവജാത പെൺകുട്ടിയെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയതിന് 22കാരി അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് പാട്ല ടൗണിലാണ് സംഭവം. ആൺകുട്ടി പിറക്കാത്തതിൽ കടുത്ത നിരാശയിൽ ആയിരുന്നു ആരതി എന്ന അമ്മ. മൂന്ന് മാസം മുമ്പാണ് ആരതി പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടര്‍ന്ന് ആണ്‍കുഞ്ഞ് ജനിക്കാത്തതിന്‍റെ ദേഷ്യത്തില്‍ കൃത്യം നടത്തുകായയിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ വാഷിങ് മെഷീനിൽ ഇട്ടതായി ആരതി സമ്മതിച്ചു.

കുഞ്ഞിനെ ആദ്യം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച ശേഷം വാഷിങ് മെഷീനിലിടുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന് ആദ്യം പറഞ്ഞ ആരതി പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ആൺകുഞ്ഞിന് വേണ്ടി സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആരതിയുടെ ബന്ധുക്കൾ പറയുന്നു. കേസിൽ തുടരന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

