ദില്ലി: സഹായം തേടി സമീപിച്ച യുവതിയും സംഘവും 'ഹണി ട്രാപ്പി'ല്‍ പെടുത്തിയെന്ന് ലോക്‌സഭാ എംപിയുടെ പരാതി. ട്രാപ്പില്‍പ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എംപിയുടെ പരാതി. ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി തന്നെ ചതിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.
എംപിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നാണ് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയത്. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും ഭീഷണി മുഴക്കി. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ് പോലീസ് പറയുന്നത്.
കേസ് അന്വേഷണത്തിന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് െ്രെകം ബ്രാഞ്ചിനോ സ്‌പെഷല്‍ സെല്ലിനോ കൈമാറുമെന്നാണ് അറിയുന്നത്. എംപിയുടെ പരാതിയില്‍ പറയുന്ന സ്ത്രീ, ഇത്തരം കേസുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
