മിഠായിത്തെരുവിലെ കടകൾ ഹർത്താൽ ദിവസം തുറന്നത് കലാപം ഉണ്ടാക്കുകയാണെന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ചു വർഗീയ കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എംടി രമേശ്‌. മിഠായിത്തെരുവിലെ കടകൾ ഹർത്താൽ ദിവസം തുറന്നത് ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് എംടി രമേശ് ആരോപിച്ചു. കൊച്ചിയിൽ യുവമോർച്ച സംസ്‌ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻകാല ഹർത്താലുകൾ വച്ചു നോക്കുമ്പോൾ ശബരിമല കർമ സമിതി നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു. വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു ഹർത്താൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തു വിടാൻ പോലീസ് തയാറാകണമെന്നും എംടി രമേശ്‌ ആവശ്യപ്പെട്ടു.