Asianet News MalayalamAsianet News Malayalam

ശബരിമലയിൽ പൊലീസ് രാജ്; സര്‍ക്കാരിന് പിടിവാശിയെന്ന് എം.ടി രമേശ്

പൊലീസിനെതിരെ നടപടി വേണം.  സംസ്ഥാന സർക്കാരിന്റെ തിരക്കഥയാണ് ഇന്ന് ശബരിമലയിൽ നടന്നത്. ഒരു യുവതിയെങ്കിലും സന്നിധാനത്തെത്തിക്കണമെന്ന വാശിയാണ് മുഖ്യമന്ത്രിയ്ക്കും സി.പി.എമ്മിനും. നിഗൂഢമായ പദ്ധതി യാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 

MT ramesh against ldf government on sabarimala issue
Author
Pathanamthitta, First Published Oct 19, 2018, 5:10 PM IST

പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് സര്‍ക്കാരിന് പിടിവാശിയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമലയിൽ പൊലീസ് രാജാണ് നടക്കുന്നത്. തുലാമാസ പൂജ കഴിയും മുമ്പ് യുവതികളെ കയറ്റുമെന്ന പിടിവാശിയാണ് സർക്കാരിന്‍റേതെന്നും എം.ടി. രമേശ് ആരോപിച്ചു. ശബരിമലവിഷയത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് പറഞ്ഞു.

പൊലീസിനെതിരെ നടപടി വേണം.  സംസ്ഥാന സർക്കാരിന്റെ തിരക്കഥയാണ് ഇന്ന് ശബരിമലയിൽ നടന്നത്. ഒരു യുവതിയെങ്കിലും സന്നിധാനത്തെത്തിക്കണമെന്ന വാശിയാണ് മുഖ്യമന്ത്രിയ്ക്കും സി.പി.എമ്മിനും. നിഗൂഢമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും എം.ടിയ രമേശ് ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios