Asianet News MalayalamAsianet News Malayalam

മണ്ഡലകാലത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് കൈവിട്ട കളിയാകും; മുന്നറിയിപ്പുമായി ബിജെപി

ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട്  മണ്ഡലകാലത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് കൈവിട്ട കളിയാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലകാലത്ത് നടതുറക്കുമ്പോൾ ഇതായിരിക്കില്ല സ്ഥിതി, ലക്ഷക്കണക്കിന്  അയ്യപ്പഭക്തർ എത്താൻ പോവുകയാണ്. 

mt ramesh on sabarimala issue
Author
Kerala, First Published Oct 23, 2018, 4:24 PM IST

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട്  മണ്ഡലകാലത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് കൈവിട്ട കളിയാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലകാലത്ത് നടതുറക്കുമ്പോൾ ഇതായിരിക്കില്ല സ്ഥിതി, ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്താൻ പോവുകയാണ്. സർക്കാർ കാര്യങ്ങൾ മനസിലാക്കണം. അഞ്ചു ദിവസത്തെ അനുഭവം കൊണ്ട് സർക്കാർ പാഠം പഠിച്ചില്ല എങ്കിൽ കൂടുതൽ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും എംടി രമേശ് പറഞ്ഞു.

മുഖ്യമന്ത്രി നുണ പറഞ്ഞു ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി അയ്യപ്പ ഭക്തരെ ആക്ഷേപിക്കുന്നതു അപമാനകരമാണ്. ഒരു യുവതിയെ പോലും മല കയറ്റാൻ ആകാത്തതിന്റെ ഇച്ഛാഭംഗം  ആള്‍ക്കൂട്ടത്തിൽ ഉടുതുണി നഷ്ടപെട്ടവന്റെ ജാള്യത ആണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഗൂഢാലോചന എന്ന് സംശയം. സന്നിധാനത്തു എന്ത് അക്രമം ഉണ്ടായത് എന്ന് മുഖ്യമന്ത്രി പറയണം. അധികാര ഗർവ് കൊണ്ട് വിശ്വാസികളെ പീഡിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കേണ്ട.

കേരളം കണ്ട ഏറ്റവും നുണയനായ മുഖ്യമന്ത്രി എന്ന് തെളിയിക്കുന്ന രീതിയിൽ ആണ് പിണറായി സംസാരിക്കുന്നത്.  തന്ത്രിയെ ജീവനക്കാരൻ ആയി മാത്രം കാണുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ബോധപൂർവം പ്രകോപനം ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ് സർക്കാർ നിലപാട്.

ശബരിമലയെ തകർക്കാൻ ഉള്ള അരാജകവാദികളുടെ ശ്രമത്തെ സർക്കാർ പിന്തുണക്കുന്നു. തറയിൽ ചമ്രം പടിഞ്ഞിരുന്ന് ശരണം വിളിച്ചതാണോ ക്രിമിനൽ പ്രവർത്തനം എന്നും ശബരിമല ഇൻകുലാബ് വിളിക്കാനുള്ള കേന്ദ്രമല്ലെന്നും എംടി രമേശ് പറഞ്ഞു. മദനിക്ക് വേണ്ടി നിയമസഭാ വിളിച്ചു ചേർത്തവർ എന്തിനാണ് ശബരിമല ചർച്ച ചെയ്യാൻ സമ്മേളനം വിളിക്കാൻ വിമുഖത കാണിക്കുന്നത്. ഉടന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios