മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്ന്  പരിഹാസം, എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും എൽഡിഎഫ് ഭരണം തുടരും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു.മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎൺഫിന്‍റെ ലക്ഷ്യം.ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും.ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനും ആണ് വോട്ട്

ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എൽഡിഎഫ് ഭരണം തുടരും.വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ല.ഏപ്രിൽ 9 മുതൽ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും.കോഴിക്കോട് ജില്ലയിൽ മികച്ച വിജയം ഉണ്ടാകും.ിജെപി കോൺഗ്രസ്:ഏത് ഡീലിനെയും എൽഡിഎഫ് മറികടക്കും.ഡീലിനെ മറികടക്കാനുള്ള ജനപിന്തുണ എൽഡിഎഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോഴും ചില മന്ത്രിമാരുടെയും സിറ്റിംഗ് സീറ്റുകളുടെയും കാര്യത്തിൽ സിപിഎമ്മിന് ആശങ്ക. തിരൂരിൽ മന്ത്രി വി അബ്ദുറഹ് മാന് ജയം ഉറപ്പില്ലെന്നാണ് ജില്ലാ ഘടകത്തിൻറെ വിലയിരുത്തൽ. മലപ്പുറത്ത് എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രമൊതുങ്ങിയേക്കും. ജി സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായ അമ്പലപ്പുഴയിൽ എച്ച് സലാമിന് പാർട്ടി വോട്ട് മുഴുവൻ കിട്ടിയോ എന്ന സംശയവും സിപിഎമ്മിനുണ്ട്