കൊല്ലം: വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സുവനീര്‍ എം.മുകേഷ് എംഎല്‍എ പുറത്തിറക്കി.ഇനി മുതല്‍ വിദേശ സ്റ്റേജ് ഷോകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും മുകേഷ് അറിയിച്ചു. അതേസമയം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബദല്‍ സുവനീര്‍ പുറത്തിറക്കി.

അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ക്ഷുഭിതനായ മുകേഷ് എംഎല്‍എ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു.നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നു. ഇതിനിടിയിലാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദമായ രേഖ മുകേഷ് പുറത്തിറക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍, മുന്‍ എംഎല്‍എ പികെ ഗുരുദാസന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അനിരുദ്ധന്‍ എന്നിവര്‍ക്കൊപ്പമാണ് മുകേഷ് സുവനീര്‍ പ്രകാശനത്തിനെത്തിയത്. അതേസമയം ബദല്‍ സുവനീര്‍ ഇറക്കി യൂത്ത് കോണ്‍ഗ്രസ് മുകേഷിനെതിരെ പ്രതിഷേധവുമായി.
