ലക്നൗ: സമാജ്‌വാദി പാർട്ടിയിലെ സമവായ നീക്കം പാതിവഴിയിലെന്ന് സൂചന.അഖിലേഷിന് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള അധികാരം നൽകണമെന്ന ആവശ്യത്തിന് മുലായം വഴങ്ങിയില്ല.പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഇരുവിഭാഗത്തിന്റേയും അവകാശവാദങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രാം ഗോപാൽ യാദവിന്റെ ഈ പ്രസ്താവനക്ക് തൊട്ടു പുറകെയാണ് സമാജ് വാദി പാർട്ടിയിൽ അസംഖാന്റെ സമവായ നീക്കങ്ങൾ തുടങ്ങിയത്.നാടകീയമായ സമവായ നീക്കങ്ങൾ പൂർണ്ണ വിജയത്തിലെത്തിയില്ലെന്നാണ് ഇരുവിഭാഗങ്ങളുടേയും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.ഇന്ന് രാവിലെയും മുലായവും അസംഖാനും കൂടിക്കാഴ്ചച് നടത്തിയിരുന്നു. മുലായത്തിന് പാർട്ടി ദേശീയ അധ്യക്ഷസ്ഥാനം തിരിച്ച് നൽകാനും, ശിവ്പാൽ യാദവിന് ദേശീയ ചുമതല നൽകാനും അഖിലേഷ് യാദവ് തയ്യാറാണ് എന്നാൽ അഖിലേഷിന് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള അധികാരം വേണമെന്ന ആവശ്യത്തിൽ മുലായം ഉടക്കി നിൽക്കുകയാണ്.
ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്ന നിലപാടാണ് അഖിലേഷ് ക്യാമ്പിനുമുള്ളത്.സമവായത്തിനുള്ള സമയം അതിക്രമിച്ചെന്നാണ് ഒരു വിഭാഗം മുതിർന്ന സമാജ് വാദി പാർട്ടി നേതാക്കളുടെ അഭിപ്രായം.ഇനി ചിഹ്നത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്താൽ രണ്ട് പാർട്ടിയായി മത്സരിക്കുകയാണ് നല്ലതെന്നും ഇവർ അഭിപ്രായപ്പെടുന്നു.അതേസമയം ചിഹ്നത്തിന് അവകാശമുന്നയിച്ച് ഇരു വിഭാഗവും നൽകിയ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് വരികയാണ്..ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് കമ്മീഷൻ തീരുമാനമെടുക്കുത്തേക്കും.
