പാലക്കാട്: ശബരിമലയുടെ പേരില്‍ ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നു എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബിജെപി അയോധ്യ പോലെയും സിപിഎം കണ്ണൂര്‍ പോലെയും അശാന്തി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.

കണ്ണൂരിലെ ചാവു നിലങ്ങളിൽ നിന്നാണ് ശബരിമലയിലേക്ക്  ചാവേറുകളെ കൊണ്ടുവന്നത് എന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.