തമിഴ്‌നാട് പൊതുമരാമത്തു വകുപ്പാണ് പണികള്‍ ചെയ്യുന്നത്. സ്പില്‍വേയിലെ 13 ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, പ്രധാന അണക്കെട്ട്, ബേബിഡാം, ഷട്ടറുകള്‍ എന്നിവിടങ്ങളില്‍ പെയ്ന്റിംഗ് എന്നിവയാണ് നടത്തുന്നത്. 20 ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 

 30 തൊഴിലാളികളെ ഇതിനായി അണക്കെട്ടില്‍ എത്തിച്ചിട്ടുണ്ട്. പണികള്‍ക്കാവശ്യമായ സാധനങ്ങള്‍ വള്ളക്കടവു വഴിയാണ് കൊണ്ടു പോയത്. ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണ മെയ് മാസത്തില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ജലനിരപ്പ് വളരെ താഴ്ന്നു നില്‍ക്കുന്നതിനാലാണ് ഇത്തവണ ജനുവരിയില്‍ തന്നെ ആരംഭിച്ചത്. 2014 ലാണ് ഇതിനുമുന്പ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. അന്ന് 95 ലക്ഷം രൂപയാണ് പണികള്‍ക്കായി അനുവദിച്ചത്.