മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും സ്ഥാനമേറ്റെടുത്തു.ഇന്ന് വൈകീട്ട് മൂന്നുമണിയോടെ യുഡിഎഫ് യോഗവും വൈകിട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരും.

തിരുവനന്തപുരം:കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും സ്ഥാനമേറ്റെടുത്തു.

വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി കെ.സുധാകരന്‍,എം.ഐ ഷാനവാസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ് ചുമതലയേറ്റത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ യുഡിഎഫ് യോഗവും വൈകിട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരും.