സോളാർ കേസിൽ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  കേസില്‍ കോണ്‍ഗ്രസ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സോളാർ കേസിൽ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസില്‍ കോണ്‍ഗ്രസ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ആരോപണ വിധേയർ ആരും തെറ്റുകാരല്ലെന്നു പാർട്ടിക്ക് ഉറപ്പുണ്ട്.

രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് വ്യക്തിഹത്യയുടെ ശ്രമമായിട്ട് മാത്രമേ ഇതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കൂ. ഈ കേസില്‍ എല്ലാ ശക്തിയും ഉപയോഗിച്ചുകൊണ്ട് ഞങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യും- മുല്ലപ്പള്ളി പറ‍ഞ്ഞു. 

അതേസമയം, ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരായ ബലാത്സംഗ കേസിൽ സരിതയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും. സോളാറിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗത്തിന് ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തുക.