ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്‍റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. 

കോട്ടയം: മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാനാണ് ഐജി ശ്രീജിത്തിനെ ഇരട്ടക്കൊലകേസിന്റെ ചുമതല ഏൽപ്പിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ശ്രീജിത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ടി പി വധത്തിൽ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്‍റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. 

കെവിൻ കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി മുഹമ്മദ് റഫീക്ക്. അതിനാൽ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.