കുഴികൾ അടക്കാതെ അധികൃതർ പഴിചാരി സർക്കാരും കോ‍ർപ്പറേഷനും
മുംബൈ: നഗരവാസികളുടെ ജീവനെടുത്ത് റോഡിലെ മരണകുഴികൾ. മഴ കനത്തതോടെ കുഴികളിൽപ്പെട്ട് ഉണ്ടാകുന്ന വാഹനപകടങ്ങളിൽ ഒരാഴ്ച്ചക്കിടെ 5 പേരാണ് മരിച്ചത്. മഴ പെയ്താൽ പിന്നെ കുഴികൾ എവിടെക്കെ എന്ന് അറിയില്ല, വാഹനങ്ങൾ കുഴിയിൽ വീണ് മറയുകയാണ്, കൊച്ചുകുട്ടികൾ സൈക്കിളിൽ പോകുമ്പോൾ കുഴിയിൽ വീണ് വാഹനത്തിനടിയിൽ പെടുന്നു.
മുംബൈയിലെ നഗരത്തിനുള്ളിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങള് ഭീകരമായിരുന്നു. ഇത്തരത്തിൽ നിരവധി കുഴികളാണ് നഗരത്തിനുള്ളിൽ ജീവനു തന്നെ ഭീഷണിയാകുന്നത്.
വെള്ളക്കെട്ട് തടയുന്നതിന് ഓടകൾ വ്യത്തിയാക്കുന്നതിലും റോഡിലെ കുഴികൾ മൂടുന്നതിലും മുംബൈ കോർപ്പറേഷൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. മഴക്കെടുതി നേരിടാൻ നടപ്പാക്കണ്ട പദ്ധതികളിൽ 32 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. മെട്രോയുടെ പണി നടക്കുന്നതിനാലാണ് അറ്റകുറ്റപ്പണികൾ ഇഴയുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം
