മുംബൈ: തട്ടുകടയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ യുവാവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. തട്ടുകടയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞ ഉപഭോക്താവിനാണ് കടയുടമയുടെ ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. 

ഭക്ഷണത്തെക്കുറിച്ച് പരാതിപെട്ടവരുമായി തര്‍ക്കത്തിലേര്‍പ്പെട്ട കടയുടമ വെള്ളമെടുക്കുന്ന ജഗ്ഗിലാണ് തിളച്ച എണ്ണ കോരിയൊഴിച്ചത്. കടയുടമയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും അടുപ്പിലെ ചട്ടിയില്‍ നിന്ന് തിളച്ച എണ്ണ കോരിയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം കഴിയും. 29 വയസുള്ള യുവാവിനാണ് കടയുടമയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. തട്ടുകടക്കാരനെതിരെ പൊലീസ് കേസെടുത്തു.