ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സിദ്ധാർത്ഥിനെ, ഓഫീസ് സ്ഥിതിചെയ്യുന്ന കമല മിൽസിൽ നിന്ന് കാണാതായത്. ഒരു ദിവസമായിട്ടും വിവരം ഒന്നും ലഭിക്കാത്തതിനാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു

മുംബൈ: മുംബൈയിൽ കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്‍റ് സിദ്ധാർഥ് സാങ്‌വിയുടെ കാർ കണ്ടെത്തി. മുംബൈ ഐരോളിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. കാറിൽ രക്തക്കറയുണ്ടെന്നും സിദ്ധാർഥിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സിദ്ധാർത്ഥിനെ, ഓഫീസ് സ്ഥിതിചെയ്യുന്ന കമല മിൽസിൽ നിന്ന് കാണാതായത്. ഒരു ദിവസമായിട്ടും വിവരം ഒന്നും ലഭിക്കാത്തതിനാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.