സോൺഭദ്ര ജില്ലയിലെ ​ഗ്രിവാൾ പാർക്കിൽ രാവിലെയാണ് സംഭവം. പാർക്കിൽവച്ച് വോളിബോൾ കളിക്കുന്നതിനിടെ അഞ്ജാത സംഘം ഇംതിയാസിനനുനേരെ വെടിവയ്ക്കുകയായിരുന്നു. 

ലക്നൗ: ഉത്തർപ്രദേശിൽ ന​ഗരസഭാ ചെയർമാൻ വെടിയേറ്റു മരിച്ചു. ചോപ്പൻ ന​ഗരസഭാ ചെയർമാൻ ഇംതിയാസ് അഹ്മദ് (40) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. 

സോൺഭദ്ര ജില്ലയിലെ ​ഗ്രിവാൾ പാർക്കിൽ രാവിലെയാണ് സംഭവം. പാർക്കിൽവച്ച് വോളിബോൾ കളിക്കുന്നതിനിടെ അഞ്ജാത സംഘം ഇംതിയാസിനനുനേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.