ചെന്നൈ: മൂന്നാറിലെ കയ്യേറ്റങ്ങളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് സ്വമേധയ കേസെടുത്തു. വനംവകുപ്പ്, ഇടുക്കി ജില്ല ഭരണകൂടം , മലനീകരണ നിയന്ത്രണ ബോര്‍ഡ്, മുന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍, എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസയച്ചു. അനധികൃത നിര്‍മാണങ്ങളും ഖനനവും മൂന്നാറിന്‍റെ പരിസ്ഥിതിയെ ബാധിച്ചെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്ന അടുത്ത മാസം മൂന്നിന് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.