തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതിയില്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ നിലപാട് തന്നെയാണ് അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത് എന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു
മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
