മൂന്നാറിൽ പ്രളയം ഏറ്റവും അധികം ദുരിതം വിതച്ചത് തോട്ടം തൊഴിലാളികളുടെ ലയങ്ങളിലാണ്. കിടപ്പാടം നഷ്ടപ്പെട്ട ഇവരെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നല്ലതണ്ണി സ്വദേശി വിൽസൻ വർഷങ്ങളായി താമസിച്ചിരുന്ന ലയത്തിന്‍റെ അവസ്ഥ കാണാനാകില്ല. ഉരുൾപൊട്ടലിൽ ജീവിത സന്പാദ്യം മുഴുവൻ നഷ്ടമായി. 

ഇടുക്കി: മൂന്നാറിൽ പ്രളയം ഏറ്റവും അധികം ദുരിതം വിതച്ചത് തോട്ടം തൊഴിലാളികളുടെ ലയങ്ങളിലാണ്. കിടപ്പാടം നഷ്ടപ്പെട്ട ഇവരെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നല്ലതണ്ണി സ്വദേശി വിൽസൻ വർഷങ്ങളായി താമസിച്ചിരുന്ന ലയത്തിന്‍റെ അവസ്ഥ കാണാനാകില്ല. ഉരുൾപൊട്ടലിൽ ജീവിത സന്പാദ്യം മുഴുവൻ നഷ്ടമായി. ദുരിതാശ്വാസ ക്യാന്പ് പൂട്ടിയാൽ എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ല. നഷ്ടക്കണക്ക് പറഞ്ഞ് തോട്ടം കന്പനികൾ ലയങ്ങളുടെ അറ്റകുറ്റ പണി നടത്തിയിട്ട് വ‍ർഷങ്ങളായി. ചോർന്നൊലിക്കുന്ന വീടുകൾക്ക് മുകളിൽ കനത്ത മഴ പതിച്ചതോടെ പലതും നാശത്തിന്‍റെ വക്കിലാണ്.

പരാതിപ്പെട്ടാൽ കന്പനി അച്ചടക്ക നടപടി സ്വീകരിച്ച് ലയങ്ങളിൽ നിന്ന് ഇറക്കിവിടുമോ എന്ന ഭീതിയിലാണ് തൊഴിലാളികൾ. അതുകൊണ്ടുതന്നെ ഇവര്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് വീടുകൾ നന്നാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.