ദേവികുളം എം.എൽ.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാ‍ർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയാണ്   മൂന്നാർ എസ്ഐ പി.ജെ.വർഗീസിന്‍റെ സ്ഥലംമാറ്റം. 

മൂന്നാർ: ദേവികുളം എം.എൽ.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാ‍ർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയാണ് മൂന്നാർ എസ്ഐ പി.ജെ.വർഗീസിന്‍റെ സ്ഥലംമാറ്റം. കട്ടപ്പനയിലേക്കാണു മാറ്റം. പ്രതികാര നടപടിയെന്ന് ആരോപണം.

Add Asianetnews as a Preferred SourcegooglePreferred

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ‌ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ഇമെയിലായാണു ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വർഗീസിനെ ഇത് അ‍ഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്. അതേസമയം, പ്രതികാര നടപടിയല്ലെന്നും എസ്ഐ പി ജെ വർഗീസ് സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നൽകിയിരുന്നെന്നും പൊലീസ്

എംഎൽഎക്കും ദേവികുളം തഹസിൽദാർ പി.കെ.ഷാജിക്കുമെതിരെ ബുധനാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാർ പൊലീസ് കേസെടുത്തത്. രാജേന്ദ്രനാണ് ഒന്നാം പ്രതി. എംഎൽഎയ്ക്കൊപ്പമുള്ള സംഘത്തിൽ ഉണ്ടായിരുന്ന ദേവികുളം തഹസീൽദാർക്കും എതിരെ കേസെടുക്കും. അതിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന അമ്പതോളം പേർക്ക് എതിരെയും കേസെടുക്കും.