മൂന്നാര്‍: മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ സ്പെഷ്യല്‍ തഹസില്‍ദാരെ സ്ഥലംമാറ്റി. നെടുങ്കണ്ടം ലാന്‍റ് അസൈന്‍മെന്‍റ് ഓഫീസിലേക്കാണ് തഹസില്‍ദാര്‍ എ.ജെ തോമസിനെ സ്ഥലം മാറ്റിയത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയേറ്റങ്ങളും ഒഴിയാന്‍ തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇത്തരം നടപടികള്‍ക്കെതിരെ സിപിഎമ്മും മൂന്നാര്‍ സംരക്ഷണസമിതിയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സബ് കളക്ടര്‍ക്കെതിരെയും മന്ത്രി എം.എം മണി, എം.എല്‍.എ എസ് രാജേന്ദ്രന്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്ത തഹസില്‍ദാറെ സ്ഥലംമാറ്റിയിരിക്കുന്നത്.