കോഴിക്കോട്: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ദുരന്തം റോഡ് അപകടങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണം വിഭാഗം മേധാവി ഡോക്ടര്‍ മുരളി തുമ്മാരുകുടി പറഞ്ഞു.പ്രകൃതി ദുന്തങ്ങള്‍ ഇതിന് പിന്നിലാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
റോഡ് അപകടങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൂടി വരികയാണ്.റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധക്കുറവാണ് കാരണം.മറ്റ് പ്രകൃതി ദുരന്തങ്ങളേക്കാള്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി കൂടിവരുന്ന റോഡപകടങ്ങളാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
പാഠ്യപദ്ധതിയില്‍ സുരക്ഷ ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദുരന്തത്തിന് ശേഷം ഉരുന്ന പ്രവണത മാറണം. സുരക്ഷ ഉപകരണങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
