ഝാര്‍ഖണ്ഡിലെ രാംഗഡില്‍ മുപ്പത് വയസുകാരിയായ വിദ്യാര്‍‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തി. കൈകള്‍ രണ്ടും വെട്ടി മാറ്റിയ നിലയിലുള്ള മൃതദ്ദേഹം വിദ്യാര്‍‍ത്ഥി പഠിച്ചിരുന്ന കോളേജിന് മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ഇരുപത് വെട്ടുകള്‍ വിദ്യാര്‍ത്ഥിയുടെ മൃതദ്ദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സോണാലി മുര്‍മുവിന്റെ മുന്‍ സഹപാഠിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.