മദ്യം വാങ്ങാന്‍ 300 രൂപ നല്‍കാത്തതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലെ ദുദ്യാല ഗ്രാമത്തിലാണ് മഹേഷ് എന്ന 28കാരന്‍ അമ്മയെ കൊലപ്പെടുത്തിയത്.

ഹൈദരാബാദിലെ ഒരു കോളജില്‍ പാചകക്കാരനാണ് മഹേഷ്. ഗ്രാമത്തില്‍ വിളവെടുപ്പ് ആയതിനാല്‍ മൂന്ന് ദിവസം മുമ്പാണ് ജോലി സ്ഥലത്ത് നിന്ന് ഇയാള്‍ വീട്ടിലെത്തിയത്. വിളവു വിറ്റ് കിട്ടിയ 1,50 രൂപ മഹേഷിന്റെ അമ്മ മൊഗുലമ്മയുടെ കൈവശം ഉണ്ടായിരുന്നു. ഇതറിയാമായിരുന്ന മഹേഷ് കൊല നടന്ന ദിവസം രാത്രി മദ്യപിച്ചെത്തി വീണ്ടും മദ്യപിക്കുന്നതിനായി അമ്മയോട് 300 രൂപ ആവശ്യപ്പെട്ടു. ആവശ്യം മൊഗുലമ്മ നിരസിച്ചതോടെ ഇയാള്‍ അമ്മയെ കല്ലുകൊണ്ടു തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്ന്ന് മെഗുലമ്മയുടെ മൃതദേഹം വീടിനകത്ത് സൂക്ഷിച്ചു. വീട്ടുപരിസരത്ത് രക്തം കണ്ട അയല്വാസികള്വീടിനുള്ളില് കയറി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തില് പൊലീസ് മഹേഷിനെതിരെ കേസ് രജിസ്റ്റര് ചെയ്‍തു. ആറ് വര്‍ഷം മുമ്പ് മഹേഷ് അച്‍ഛനേയും കൊലപ്പെടുത്തിയിരുന്നു.