ഭാര്യയെ കിണറിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയിൽ . തിരുവനന്തപുരം വെൺപകൽ സ്വദേശി ബിനുവാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത് . ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ധരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ 22 ാം തിയതി രാത്രിയിലാണ് സംഭവം നടന്നത് . രാത്രിയിൽ വീട്ടിലെത്തിയ ബിനു ഭാര്യ സൗമ്യയോട് കുളിക്കാൻ വെള്ളം ചൂടാക്കുവാൻ ആവശ്യപ്പെട്ടു . ഇതിനായി കിണറില്‍ നിന്ന് വെള്ളം കോരാന്‍ പോയ സൗമ്യയെ കാലുകളിൽ തൂക്കിയെടുത്ത് കിണറിലേക്ക് ഇടുകയായിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനും കുട്ടികള്‍ സംഭവം അറിയാതിരിക്കാനും TV യിലെ കാർട്ടൂൺ പരിപാടി ഇട്ടിരുന്നു . എന്നാല്‍ സൗമ്യയുടെ നിലവിളി കേട്ട് ഓടി എത്തിയ കുഞ്ഞുങ്ങളെ ബിനുവിരട്ടി ഓടിച്ച് പൂട്ടിയിട്ടു .

കുഞ്ഞുങ്ങളുടെ മൊഴിയെതുടര്‍ന്നാണ് പൊലീസ് ബിനുവിനെ ചോദ്യം ചെയ്തത് . തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തി . 2 വർഷം മുൻപ് ഈ വീട്ടിൽ സൗമ്യയുടെ അമ്മ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ് .