കൊല്ലം കണ്ണനല്ലൂരില്‍ യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ കിളി കൊല്ലൂര്‍ സ്വദേശി സതീഷ് റിമാന്‍ഡിൽ. മദ്യലഹരിയിലായിരുന്നു പ്രതിയുടെ അബോധാവസ്ഥ മാറിയ ശേഷമാണ് പൊലീസിന് ചോദ്യം ചെയ്യാനായത്.

ക്രിസ് മസ് ദിനത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് കണ്ണനല്ലൂര്‍ സ്വദേശി സിനിത കൊല്ലപ്പെടുന്നത്. സിനിതക്കൊപ്പം താമസിച്ചിരുന്ന സതീഷിനെ അന്ന് തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചിരുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നതില്‍ തുടക്കത്തില്‍ പൊലീസിന് പ്രതിയെ ചോദ്യം ചെയ്യാനായിരുന്നില്ല . പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. സിനിതയെ കുത്തിയ ആയുധവും പൊലീസ് കണ്ടെടുത്തുത്തു.

മൂന്ന് മാസം മുമ്പാണ് സിനിത കണ്ണനല്ലൂരിലെ ഒരു വീട്ടില്‍ വാടകക്ക് താമസം തുടങ്ങുന്നത്. എറണാകുളത്ത് ജോലി നോക്കുന്ന സിനിത ക്രിസ്മസ് അവധിക്ക് നാട്ടിലെതതിയതാണ്. കിളികൊല്ലൂര്‍ സ്വദേശി സതീഷ് ഏതാനും വര്‍ഷങ്ങളായി സിനിതക്കൊപ്പം താമസിച്ച് വരികയായിരുന്നു. സ്ഥിരം മദ്യപാനി ആയ സതീഷ് സിനിതയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കി.