കൊച്ചി: എറണാകുളം കാലടിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പിടിയിലായി. കഴിഞ്ഞ മാസം 26 നാണ് മാണിക്യമംഗലം സ്വദേശിയായ സനലിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

രതീഷ്, ആച്ചി എൽദോ, ടോണി, ഗ്രിന്റെഷ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സനലും നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായിരുന്നു.