കോയമ്പത്തൂരിൽ നിരീശ്വരവാദിയായ സാമൂഹ്യപ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ സദ്ദാം ഹുസൈൻ, ഷംസുദ്ദീൻ എന്നിവരാണ് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പെരിയാറിന്‍റെ ആശയങ്ങൾ പ്രചരിപ്പിയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ നടത്തിയതിൽ പ്രകോപിതരായാണ് തീവ്രമതസംഘടനാ പ്രവർത്തകർ ഫറൂഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.