തിരുവനന്തപുരം: പാലോട് അയല്‍വാസിയുടെ കൊലപാതകത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പാലോട് സ്വദേശി മുപത്തിരണ്ടുകാരന്‍ ഷാജി ക്രിസ്മസ് തലേന്നാണ് കൊലപ്പെട്ടത്. കേസില്‍ പ്രദേശവാസികളായ സഹോദരങ്ങള്‍ സന്തോഷ് ,പ്രകാശ് എന്നിവരാണ് പിടിയിലായത്.

വീടിന് സമീപത്ത് വച്ച് ഷാജിയെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുനനുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അയല്‍വാസികളായ പ്രതികളും ഷാജിയും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഈ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.