തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ശ്രീകാര്യം,പഴയ ഉള്ളൂർ പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.