തിരുവനന്തപുരം: ശ്രീകാര്യം എടവക്കോട് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുമേഷ്, ജയശങ്കർ, വിഘ്നേഷ് എന്നിവരാണ് പിടിയിലായത്. സിപിഎം പ്രവര്‍ത്തകനായ സാജുവിനെയാണ് വധിക്കാന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു സാജുവിനെതിരായ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇനിയും അഞ്ച് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.