തൃശ്ശൂര്‍: ആര്‍എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി അടക്കം കുന്നംകുളത്തെ അഞ്ചു പ്രമുഖ നേതാക്കള് ജയിലിലേക്ക്. 24 വര്‍ഷം മുമ്പ് നടന്ന കേസില്‍ ഇവരുടെ ശിക്ഷ സുപ്രീം കോടതി പുനസ്ഥാപിച്ചതോടെയാണ് നേതാക്കള്‍ കോടതിയില്‍ കീഴടങ്ങിയത്. 5 പേരെയും കണ്ണൂര്‍ സെന്റ്രല്‍ ജയിലിലേക്ക് അയച്ചു.

തൃശൂര്‍ കുന്നംകുളം മേഖലയിലെ ഏറ്റവും കരുത്തനായ സിപിഎം നേതാക്കാളിലൊരാളാണ് എം ബാലാജി.കുന്നംകുളം മുന്‍ എംഎള്‍എ ബാബു പാലിശ്ശേരിയുടെ സഹോദരനായ ബാലാജി മുന്നു പതിറ്റാണ്ടായി പാര്‍ട്ടി രംഗത്ത് സജീവാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം,കുന്നംകുളം ഏരിയ സെക്രട്ടറി, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.

ബാലാജിയെ കൂടാതെ സിഐടിയു ഏരിയാ സെക്രട്ടറി എം എന്‍ മുരളീധരന,കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദഗ് ഹാഷിം,പ്രവര്‍ത്തകരായ മജീദ്, ഉമ്മര്‍ എന്നിവരാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കീഴടങ്ങിയത്. ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇവരെ യാത്രയാക്കാന്‍ കോടതിയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

1993ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.കേസ് ആദ്യം പരിഗണിച്ച വിചാരണകോടതി വര്‍ഷങ്ങള്‍ക്കു മുമ്പ് ജിവപര്യന്തം തടവിന് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടോതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ കൊല്ലപ്പെട്ട സുരേഷിന്റെ അച്ചന്‍ സുപ്രീം കോടതിയെ സമീച്ചതോടയാണ് ഏഴ് വര്‍ഷം തടവ് പുനസ്ഥാപിച്ചത്.