ആലുപ്പഴയിൽ വീട്ടമ്മയെ തലയ്ക്കടിച്ചുകൊലപ്പെടുത്തി ഒളിവിൽപോയ പ്രതി രണ്ട് വർഷത്തിന് ശേഷം പടിയിലായ പ്രതിയെ റിമാന്റ് ചെയ്തു. ഖത്തറിൽ ഒളിവിൽ കഴിഞ്ഞ മുട്ടം സ്വദേശി സജിത്തിനെയാണ് നെടുന്പാശേരി വിമാനത്താവളത്തിലെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2015 ആഗസ്റ്റ് 13നായിരുന്നു ആലുപ്പുഴ നങ്ങ്യാർ കുളങ്ങര സ്വദേശിനി ജലജയെ വീടിനകത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മാലയും വളയുമടക്കമുള്ള സ്വർ്ണ്ണാഭരണങ്ങൾ നഷട്മായതിനാൽ കവർച്ചയെ തുടർന്നുള്ള കൊലപാതകമെന്നായിരുന്നു ആദ്യം പോലീസ് ധരിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വഷണത്തിലാണ് ലൈംഗീകാതിക്രമത്തെ എതിർത്തപ്പോഴാണ് കൊലനടത്തിയതെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ട ജലജയുടെ അയൽവാസി രാജുവിന്റെ സുഹൃത്തായിരുന്നു പ്രതി സജിത്. രാജുവിനെ അന്വഷിച്ചാണ് ജലജയുടെ നങ്ങ്യാർകുളങ്ങരയിലെ വീട്ടിൽ സജിത് എത്തിയത്.
വീട്ടിൽ തനിച്ചായിരുന്ന ജലജയോട് സജിത് അപമര്യാദയായി പെരുമാറി. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് സജിത് ജലജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നാട് വീടിന് മുകളിലെ ബാത് രൂമി കുളിച്ച് ചോരക്കറമായ്ച്ചാണ് പ്രതി സ്ഥലം വിട്ടത്. കവർച്ചയാണെന്ന് ധരിക്കാൻ ജലജയുടെ താലി മാലയും വളയും കവർന്നു. എന്നാൽ കമ്മൽ മാത്രം ഊരിയെടുക്കാൻ മറന്നുപോയി. കവർച്ചയല്ല കൊലയുടെ ലക്ഷ്യമെന്ന് ക്രൈംബ്രാഞ്ചിന് മനസ്സിലായത് ഇതിലൂടെയാണ്. അറസ്റ്റിലായ സജിത് കുറ്റങ്ങൾ സമ്മതിച്ചിുകഴിഞ്ഞു. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രാത്രി പത്ത്മണിയോടെ രേഖപ്പ്രപെടുത്തിതി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
